രാഷ്ട്രീയം

രാഹുൽ മാങ്കൂട്ടത്തിന് അഭിനന്ദനം’; പാലക്കാട് കടുത്ത പോരാട്ടം, പക്ഷേ വിജയം പ്രഖ്യാപിച്ച് വി.ടി ബല്‍റാം

പാലക്കാട്: പാലക്കാട് കടുത്ത പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിൽ ഓരോ റൗണ്ടിലും ലീഡ് നില മാറി മറിയുകയാണ്. അഞ്ചാം റൗണ്ടിൽ സി കൃഷ്ണകുമാർ മുന്നിലെത്തി. അതേ സമയം  പാലക്കാട് ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 

പ്രവര്‍ത്തകര്‍ ഇതിനോടകം ആഘോഷം ആരംഭിച്ചു. നാലാം റൗണ്ടിലേയ്ക്ക് എത്തിയപ്പോള്‍ വ്യക്തമായ ഭൂരിപക്ഷം രാഹുല്‍ സ്വന്തമാക്കി. ഇതിന് പിന്നാലെ രാഹുലിന്‍റെ വിജയം പ്രഖ്യാപിച്ച്  വി.ടി ബല്‍റാം രംഗത്ത് എത്തി. പാലക്കാട്‌ രാഹുൽ തന്നെ എന്ന കുറിപ്പോടെയാണ് ഫെയ്സ്ബുക്കില്‍ വി.ടി ബല്‍റാം പോസ്റ്റിട്ടിരിക്കുന്നത്. 

Leave A Comment