കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവർഷം
തിരുവനന്തപുരം: വി ഡി സതീശൻ
സർക്കാരിനെതിരെ യൂ ടേണ്‍ സർക്കാരെന്ന വിമർശനം ഉന്നയിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അസഭ്യവർഷം.
കോണ്‍ഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് രൂക്ഷമായി പി ജെ കുര്യനെ കടന്നാക്രമിക്കുന്നത്. പി ജെ കുര്യനും വി എം സുധീരനും ഈ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുന്നില്ല, ഇരുവരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണം എന്നെല്ലാമാണ് കമന്‍റുകള്‍. വി ഡി സതീശൻ സർക്കാരിന്റെ ചില തീരുമാനങ്ങള്‍ കണ്ട് യൂ ടേണ്‍ സർക്കാർ എന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാൻ ആകില്ലെന്നാണ് പി ജെ കുര്യൻ പറഞ്ഞത്.
'ആരെങ്കിലും അഭിപ്രായം ചോദിച്ചോ, താങ്കള്‍ പോയി വിശ്രമിക്കൂ, കോണ്‍ഗ്രസിന്‍റെ ശാപം ഇതുപോലുള്ളവർ, സിപിഎംകാർ പോലും കണ്ടുപിടിക്കാത്ത കാര്യങ്ങള്‍' എന്നു തുടങ്ങി എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള അസഭ്യ വർഷം വരെ നടത്തുകയാണ് അണികള്‍. ചിലർ വി എം സുധീരനെയും അധിക്ഷേപിച്ചു.
ജെ കുര്യന്‍റെ വിമർശനം
ഊരാളുങ്കലിന് അന്വേഷണം പോലും നടത്താതെ ക്ലീൻചിറ്റ് കൊടുത്തത് തെറ്റാണെന്ന് പി ജെ കുര്യൻ നേരത്ത തുറന്നടിച്ചിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ അഴിമതി ആരോപണം ഉന്നയിച്ചതാണ്.
സിപിഎമ്മിന്‍റെ പണത്തിന്‍റെ കേന്ദ്രം ഊരാളുങ്കലാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഒരു അന്വേഷണം പോലും ഇല്ലാതെ സഭയില്‍ ക്ലീൻ ചിറ്റ് കൊടുത്തത് ശരിയായില്ലെന്ന് പി ജെ കുര്യൻ പറഞ്ഞു. പി എസ് സി ക്രമക്കേട് വിവാദത്തില്‍ എസ്‌ഐടിയെ സർക്കാർ നിയോഗിക്കണം. അഴിമതിക്കാരെ ജയിലില്‍ അടയ്ക്കണം. അല്ലെങ്കില്‍ ഈ സർക്കാരിനെതിരെ ജനം തിരിയുമെന്നും പി ജെ കുര്യൻ മുന്നിയിപ്പ് നല്‍കി.j
ബന്ധു നിയമനത്തില്‍ ഔചിത്യക്കുറവുണ്ടെന്നും പി ജെ കുര്യൻ വിമർശിച്ചു. സ്റ്റാഫ് നിയമനങ്ങളില്‍ ഉള്‍പ്പെടെ പാർട്ടി പരിശോധന അനിവാര്യമാണ്. പാർട്ടി - സർക്കാർ ഏകോപനത്തിന് കമ്മിറ്റി അത്യാവശ്യമാണ്. വീര്യം കുറഞ്ഞ മദ്യ വിവാദത്തില്‍ ആദ്യം യുഡിഎഫില്‍ തീരുമാനിക്കണമായിരുന്നുവെന്നും ഏത് നയവും പാർട്ടിയിലും യുഡിഎഫിലും ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും പി ജെ കുര്യൻ നിർദേശിച്ചു. കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Leave A Comment