ശബരിമല സ്വർണക്കൊള്ള; ബ്രിട്ടാസിനെതിരെ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ്
പാലക്കാട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി അടൂർ പ്രകാശ് എംപി. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ അടുത്ത ബന്ധമുണ്ട്. ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണം.
പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാനാണ്. ഇതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നു.
അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ഡൽഹിയിലെത്തിയപ്പോൾ കൂടെ വരണമെന്ന് പോറ്റി അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിലെ വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment