നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളുടെ പട്ടികയുമായി ബിജെപി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ സാധ്യത പട്ടികയുമായി ബിജെപി. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക തയാറാക്കിയിരിക്കുന്നത്.
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ കെ. സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്.
വട്ടിയൂർകാവിൽ ആർ. ശ്രീലേഖയും കൃഷ്ണ കുമാറും മലമ്പുഴയിൽ സി. കൃഷ്ണകുമാറും മത്സര രംഗത്തുണ്ടാവും. പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കുമെന്നാണ് സാധ്യതാ പട്ടിക സൂചിപ്പിക്കുന്നത്.
Leave A Comment