യോഗം മാറ്റി വച്ചു; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകും
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക വൈകുമെന്ന് സൂചന. പട്ടികയ്ക്ക് അന്തിമ രൂപം നല്കാന് ഞായറാഴ്ച നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വച്ചു.
അടുത്തയാഴ്ചയോടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പാലക്കാടും, തൃപ്പൂണിത്തുറയും ഒഴിച്ചുള്ള സിറ്റിംഗ് മണ്ഡലങ്ങള്‍, സംവരണ മണ്ഡലങ്ങള്‍, ധാരണയായ മറ്റ് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലെ പ്രഖ്യാപനം നടത്താനായിരുന്നു നീക്കം.
ഇത് മുന്നില്‍ കണ്ടാണ് ഹൈക്കമാന്‍ഡ് നേതാക്കളും കേരളത്തില്‍ നിന്നുള്ള നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പ് സമിതി ഞായറാഴ്ച യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്.
Leave A Comment