ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം; ആര്‍ക്കും അധിക സീറ്റില്ലെന്ന് സിപിഎം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലേക്ക് എൽഡിഎഫ് കടക്കുന്നു. ആർക്കും അധിക സീറ്റില്ലെന്നും നിലവിലെ സ്റ്റാറ്റസ്കോ തുടാരൻ എൽഡിഎഫിലെ വലിയ കക്ഷിയായ സിപിഎം തീരുമാനിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിന് 12 സീറ്റ് നൽകും.കുറ്റ്യാടിയും തിരുവനന്തപുരവും അവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും നൽകാൻ സാധ്യതയില്ല. ഒരു കക്ഷിക്ക് മാത്രമായി സീറ്റ് വർധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് എമ്മിനെ അറിയിക്കും. അതേസമയം തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന പൊതുവികാരം പാർട്ടിക്കുള്ളിലുണ്ട്.
ഇതു സംബന്ധിച്ച് ആന്റണി രാജുവുമായി സിപിഎം ചർച്ച നടത്തും. കഴിഞ്ഞ തവണ മത്സരിച്ച വടകര, കൂത്തുപറമ്പ്, കൽപ്പറ്റ സീറ്റുകളായിരിക്കും ആർജെഡിക്ക് ലഭിക്കുക. കൂടുതൽ സീറ്റ് ആർജെഡി ആവശ്യപ്പെട്ടെങ്കിലും തരാൻ കഴിയില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി.
നാലാം തീയതി വൈകുന്നേരം നാലിനാണ് ഇടത് മുന്നണിയോഗം ചേരുക. അതിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും അഞ്ചിന് സംസ്ഥാന സമിതിയും ചേരുന്നുണ്ട്. തുടർന്ന് അധികം വൈകാതെ സ്ഥാനാർഥി പട്ടികയും പുറത്തിറക്കും.
Leave A Comment