പിണറായി വിജയനെതിരെ സിപിഐ; പെരുമാറ്റം ചക്രവർത്തിയെ പോലെ
കൽപ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവിൽ ആണ് വിമർശനം ഉയർന്നത്. പിണറായിയുടെ പെരുമാറ്റം ചക്രവർത്തിയെ പോലെയാണെന്നും പ്രതിച്ഛായയാണ് തിരിച്ചടിയുടെ മുഖ്യകാരണമെന്നുമാണ് യോഗത്തിലെ വിമർശനം.
ടി സിദ്ദീഖിനെ കൂവി വിളിച്ചത് കൽപ്പറ്റയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തിയെന്നും നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. കെ പി രാജേന്ദ്രൻ, പി പി സുനീർ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിമർശനം.
Leave A Comment