തീ പാറും; അമ്പലപ്പുഴയിൽ ജി. സുധാകരന് യുഡിഎഫ് പിന്തുണ
ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്. ഇവിടെ സ്ഥാനാർഥിയെ യുഡിഎഫ് നിർത്തില്ല. ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.
അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി.
അതേസമയം ജി. സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി . വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച.
ജി. സുധാകരൻ പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തും.
Leave A Comment