നിയമസഭാ തെരഞ്ഞെടുപ്പ്; ഗുരുവായൂരും തിരുവമ്പാടിയും വെച്ചുമാറും: പി.എം.എ.സലാം
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും സീറ്റുകൾ വെച്ചുമാറാൻ മുസ്ലിം ലീഗ് തയാറാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഗുരുവായൂരും തിരുവമ്പാടിയും പരിഗണനയിലുണ്ട്.
പരമാവധി സീറ്റുകളിൽ വിജയിക്കുക എന്നതാണ് ലക്ഷ്യം. ആ നയത്തിന് അനുസൃതമായ ചർച്ചയിലേക്ക് എല്ലാ പാർട്ടികളും കടക്കും. അത്തരം ചർച്ചകളിൽ ഏതാണ് നല്ലതെന്ന് നോക്കും. അതിൽ ആർക്കും പിടിവാശികളില്ല.
മുസ്ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയില്ല. അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ.കുഞ്ഞാലിക്കുട്ടി മണ്ഡലം മാറി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ജില്ലാ കേന്ദ്രത്തിൽ അദ്ദേഹം മത്സരിക്കണമെന്നും സലാം പറഞ്ഞു.
Leave A Comment