രാഷ്ട്രീയം

അ​നു​ന​യ​നീ​ക്ക​ത്തി​നി​ല്ല; കെ.​സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക് പോ​യേ​ക്കി​ല്ല

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന കെ.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് കോ​ൺ​ഗ്ര​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. അ​നു​ന​യ​നീ​ക്ക​ത്തി​നാ​യി ഹൈ​ക്ക​മാ​ൻ​ഡ് ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചെ​ങ്കി​ലും പോ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്താ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ച്ചി​രു​ന്ന​ത്. സ്ഥാനാ​ർ​ഥി നി​ർ​ണ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ സു​ധാ​ക​ര​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഫെ​യ്‌​സ്ബു​ക്കി​ൽ വൈ​കാ​രി​ക​മാ​യി കു​റി​പ്പി​ടു​ക​യും ചെ​യ്തു. പി​ന്നാ​ലെ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ സു​ധാ​ക​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്.

Leave A Comment