രാഷ്ട്രീയം

വി.​ഡി. സ​തീ​ശ​ന്‍ വ​ര്‍​ഗീ​യ​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വ​ര്‍​ഗീ​യ​ത​യ്ക്കൊ​പ്പ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍.

ജ​മാ അ​ത്തെ ഇ​സ്‌ലാമി​യെ യു​ഡി​എ​ഫ് കൊ​ണ്ടുന​ട​ക്കു​ന്നു. സ​തീ​ശ​ന്‍ ആ​ര്‍​എ​സ്എ​സി​ന് മു​ന്നി​ല്‍ വ​ഴ​ങ്ങി​യ​തുപോ​ലെ ജ​മാ​അ​ത്തെയു​ടെ മു​ന്നി​ലും വ​ഴ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ന്‍​ഡി​പി- എ​ന്‍​എ​സ്എ​സ് ഐ​ക്യ​ത്തോ​ട് യോ​ജി​ക്കു​ന്നു​വെ​ന്നും ഗോവിന്ദൻ വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേസ​മ​യം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ മ​റു​പ​ടി പ​റ​യാ​തെ എം.വി. ഗോവിന്ദൻ ഒ​ഴി​ഞ്ഞു മാ​റി.

Leave A Comment