ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്തിയേക്കും
കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്കെതിരേ കാപ്പ ചുമത്താനൊരുങ്ങി പോലീസ്. ഇതിനായി ആകാശിനെതിരായുള്ള കേസുകള്‍ പരിശോധിക്കുകയാണ് ജില്ലാ പോലീസ്.
എന്നാല്‍ നിലവില്‍ ഒളിവിലുള്ള ആകാശ് തനിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തിഹത്യ തുടരുകയാണ്. ഇയാളെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂര്‍ പോലീസ് പറയുന്നത്.
അതേ സമയം ആകാശ് പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Leave A Comment