രാഷ്ട്രീയം

ന്യൂഡല്‍ഹിയിൽ ആം ആദ്മി കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: എംസിഡി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ആപ്പിന്‍റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു.

ഭാവന്‍ വാര്‍ഡില്‍ നിന്നുള്ള പവന്‍ സെഹ്‌രാവത്താണ് വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹി ഹൗസ് നിര്‍ണായകമായ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പവന്‍ പാര്‍ട്ടി വിട്ടത്.

സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വീണ്ടും ചേരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് നാടകീയ രംഗങ്ങളുണ്ടായത്. ഇതോടെ മൂന്നാമത്തെ അംഗത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് എത്തിക്കാൻ ബിജെപിക്കാകും.

Leave A Comment