പ്രതികളെ ശിക്ഷിച്ചത് ആശ്വാസം, ചിലർ ഒഴിവാക്കപ്പെട്ടത് പരിശോധിക്കണം: വി ഡി സതീശൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പീഡനക്കേസിൽ പ്രതികളെ ശിക്ഷിച്ചത് ആശ്വാസമാണ്. പ്രോസിക്യൂഷന് പരാജയം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാർ എന്തായാലും മേൽ കോടതിയെ സമീപിക്കുമെന്ന് കരുതുന്നു. ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണം.
വിധി ദിനത്തിൽ പി.ടി. തോമസിനെ ഓർക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഇടപെടൽ കേസിൽ നിർണായകമായെന്നും വി.ഡി. സതീശൻ പറഞ്ഞു.
Leave A Comment