രാഷ്ട്രീയം

പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ തൃശൂരിൽ സ്ഥാനാര്‍ഥിയാകുമെന്ന് പത്മജ വേണുഗോപാല്‍

തൃശ്ശൂർ: പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പത്മജവേണുഗോപാല്‍. അത് തൃശൂരില്‍ തന്നെയാകുമെന്നും അവര്‍ പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ചുവരില്‍ താമരവരച്ച് ഉദ്ഘാടനം ചെയ്ത അവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുയായിരുന്നു പത്മജ.

തൃശൂരില്‍ സ്ഥാനാര്‍ഥിയല്ലേ എന്ന ചോദ്യത്തിന് ആരു പറഞ്ഞൂ? എന്നായിരുന്നു പ്രതികരണം. പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ലല്ലോ? പറഞ്ഞാല്‍ എന്തായാലും മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തൃശൂര്‍ എന്റെ നാടാണ്. എന്റെ നാട്ടുകാരോടു സ്‌നേഹമാണ്. എന്നോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചാല്‍ നന്നായി പണിയെടുക്കും. എനിക്കു പണിതരാതിരുന്നാല്‍ മതി.

രണ്ടു തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചപ്പോളും യുഡിഎഫ് പാളയത്തിലായിരുന്നു. അതീവദുഃഖമുണ്ടായി. കുറച്ചുപേരേയുള്ളൂ എനിക്ക് താങ്ങിയവര്‍. തൃശൂരുകാര്‍ക്ക് എന്നെ അറിയാം. അടുത്തബന്ധവുമുണ്ട്. അതുകൊണ്ട് ജയിക്കും എന്നു പറയാനാവില്ല എന്നും പത്മജ പറഞ്ഞു.

ഞാനല്ല മറ്റാരു മത്സരിച്ചാലും താന അവര്‍ക്കുവേണ്ടി രംഗത്തുണ്ടാകുമെന്നും അവര്‍ പറഞ്ഞു. തൃശൂര്‍ അമര്‍ജവാന്‍ ജ്യോതിക്കു സമീപത്തുനിന്നുമാണ് ചുവരെഴുതി പ്രചാരണം തുടങ്ങിയത്.

Leave A Comment