രാഷ്ട്രീയം

'കണക്ക് അവതരിപ്പിക്കാൻ മനസില്ല': കുഞ്ഞികൃഷ്ണനോട് എം.വി. ഗോവിന്ദൻ

പ​ഴ​യ​ങ്ങാ​ടി: തന്‍റെ പുസ്തകം ഇറങ്ങുന്നതിന് മുന്പ് രക്തസാക്ഷി ഫണ്ടിന്‍റെ കണക്ക് അവതരിപ്പിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച വി.കുഞ്ഞികൃഷ്നോട് മനസില്ലെന്ന മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

എ​ൽ​ഡി​എ​ഫ് വ​ട​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ‌​ട​നു​ബ​ന്ധി​ച്ച് പ​ഴ​യ​ങ്ങാ​ടി എ​രി​പു​ര​ത്ത് ന​ട​ത്തി​യ വാർത്താസ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുഞ്ഞികൃഷ്ണൻ പറയുന്നതു പോലെ പ്രവർത്തിക്കാനുള്ളതല്ല പാർട്ടി. വി​മ​ത​നും കു​ലം​കു​ത്തി​യു​മാ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ട​ഞ്ഞ അ​ധ്യാ​യ​മാണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​പ​ഹ​രി​ച്ചു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ ക​ണ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കുക തന്നെ ചെയ്യും.

പുസ്തകത്തിൽ താനുൾപ്പടെയുള്ള നേതാക്കൾക്കെതിരെ പരാമർശമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വി​വാ​ദ​മാ​യ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​വ് സോ​ണി​യാ ഗാ​ന്ധി​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

സോ​ണി​യാ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് പോ​ലും പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. അ​ത്ത​ര​മൊ​രാ​ളു​ടെ വ​സ​തി​യി​ൽ എ​ങ്ങി​നെ​യാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി എ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​ണ്.

യു​ഡി​എ​ഫി​നെ വി​ല​ക്കെ​ടു​ത്ത് മ​റ്റ​ത്തൂ​ർ​ മോ​ഡ​ൽ കേ​ര​ള​ഭ​ര​ണം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ബി​ജെപി ​ശ്ര​മി​ക്കു​ന്ന​തെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Leave A Comment