വജ്രായുധം പുറത്തിറക്കി സിപിഎം; പേരാവൂരിൽ കെ.കെ.ഷൈലജ മത്സരിക്കും
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും. മട്ടന്നൂരില്‍ സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെ പേരാവൂരിൽ മത്സരിക്കാന്‍ ഷൈലജ സന്നദ്ധത അറിയിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമായത്.
മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ.കെ. ഷൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ.കെ.ഷൈലജ ചോദിച്ചിരുന്നു. 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ.ഷൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്.
Leave A Comment