രാഷ്ട്രീയം

സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച; UDF അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ദീ​പാ​ദാ​സ് മു​ൻ​ഷി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ബു​ധ​നാ​ഴ്ച ചേ​രും. വി​ജ​യ സാ​ധ്യ​ത മാ​ത്ര​മാ​കും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഘ​ട​ക​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി പ​റ​ഞ്ഞു.

സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ദു​സൂ​ദ​ന്‍ മി​സ്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ക. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ യാ​ത്ര​യ്ക്ക് മു​മ്പ് ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം.

സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും ദീ​പാ ദാ​സ് മു​ന്‍​ഷി. കൂ​ടു​ത​ൽ പ്ര​വ​ച​ന​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ചി​ട്ട​യോ​ടെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Leave A Comment