രാഷ്ട്രീയം

അ​ടു​ത്ത പൊ​ങ്കാ​ല​ക്ക് കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലു​ണ്ടാ​വും: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത പൊ​ങ്കാ​ല​ക്ക് ക്ലി​ഫ് ഹൗ​സി​ൽ ഒ​രു കോ​ൺ​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​ൻ കു​ടും​ബ​ത്തി​നൊ​പ്പം ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ​ത്തെ 50 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. അ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. മു​ഖ്യ​മ​ന്ത്രി ആ​രാ​ണെ​ന്ന​ത് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും. യു​ഡി​എ​ഫി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ജ​യി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ ദൗ​ത്യ​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ര​മേ​ഷ് പി​ഷാ​ര​ടി മ​ത്സ​രി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. പ​ല​രെ​യും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും ര​മേ​ഷ് പി​ഷാ​ര​ടി​യു​ടെ പേ​ര് ച​ര്‍​ച്ച​യി​ലു​ണ്ടാ​യി​രു​ന്നു.

അ​ധി​കാ​രം ഇ​ല്ലാ​ത്ത​കാ​ല​ത്തും കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ​പ്പം നി​ന്നൊ​രാ​ളാ​ണ് ര​മേ​ഷ് പി​ഷാ​ര​ടി. മ​ട്ട​ന്നൂ​രി​ല്‍ കെ.​കെ.​ഷൈ​ല​ജ പ​രാ​ജ​യ​പ്പെ​ടും. അ​തി​നാ​ലാ​ണ് മ​ണ്ഡ​ലം​മാ​റാ​ൻ അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Leave A Comment