തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു
ചെന്നെെ: പ്രശസ്ത തമിഴ് സിനിമാതാരം മയില്‍സാമി(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മയിൽസാമിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1984-ല്‍ പുറത്തിറങ്ങിയ ധവനി കനവുകളാണ് ആദ്യ ചിത്രം. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്, വീരം, കാഞ്ചന, കണ്കളെ കൈത് സെയ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍.
സിനിമയ്ക്ക് പുറമേ സ്റ്റേജ് പെര്‍ഫോമര്‍, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്, നാടക നടന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് മയില്‍സാമി.
Leave A Comment