സിനിമ

തിരുപ്പതിയിൽ മൊട്ടയടിച്ച് രചന നാരായണൻകുട്ടി; വൈറലായി പോസ്റ്റ്

കൊച്ചി: തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ നടി രചന നാരായണൻകുട്ടിയുടെ പോസ്റ്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. ഇവിടെ എത്തിയ താരം നേർച്ചയായി മുടി മൊട്ടയടിച്ചതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചത്. 

എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ അഭിപ്രായങ്ങളും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. പല വിഷയത്തിൽ താരം പ്രതികരിച്ച് എത്താറുണ്ട്.

Leave A Comment