സിനിമ

പുരസ്‌കാര ചടങ്ങിനിടെ ഹൃദയാഘാതം; നടന്‍ ഷാനവാസ് പ്രധാന്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് താരം ഷാനവാസ് പ്രധാന്‍ അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഷാരുഖ് ഖാന്‍ നായകനായി എത്തിയ റയീസിലും ആമസോണ്‍ സീരീസ് മിര്‍സാപൂരിലും ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിരുന്നു. 

മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടനെ അദ്ദേഹത്തെ കോകിലാബെന്‍ ദിരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ബോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ പ്രധാന്‍ വേഷമിട്ടിട്ടുണ്ട്. ധോനി; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി, ഖുദ ഹാഫിസ്, ഫാന്റം തുടങ്ങിയവയാണ് ചിത്രങ്ങള്‍. വെബ് സീരീസായ ഫാമിലി മാന്‍, ഹോസ്‌റ്റേജസ് എന്നിവയിലും അഭിനയിച്ചു. കൂടാതെ ടെലിവിഷന്‍ ഷോകളിലും വേഷമിട്ടു. സിനിമ- സീരിയല്‍ രംഗത്തെ നിരവധിപേരാണ് നടന് ആദരാജ്ഞലി അര്‍പ്പിച്ചത്.

Leave A Comment