ഡോൾബിയിൽ തിളങ്ങി ഇന്ത്യ; 'നാട്ടു നാട്ടു'വിന് (ആര്‍ആര്‍ആറിനും) ഓസ്കർ
ലോസ്ആഞ്ചൽസ്: ഓസ്കറിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം.മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്റെ നേട്ടത്തിന് ശേഷം ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.

നേരത്തെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ഇന്ത്യക്ക് ലഭിച്ചിരുന്നു.ഡോക്യുമെന്ററി ഹ്രസ്വചിത്രമായ ദ എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം.
Leave A Comment