ജനഹിതം

3 മു​ന്ന​ണി​ക​ൾ മ​ത്സ​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മൂ​ന്നു മു​ന്ന​ണി​ക​ൾ മ​ത്സ​രി​ക്കു​ന്ന അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണു പൂ​ർ​ത്തി​യാ​യ​തെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​നി കേ​ര​ള​ത്തി​ൽ ര​ണ്ടു രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​വൂ എന്നും അദ്ദേഹം പറഞ്ഞു.

ഒ​രു​വ​ശ​ത്തു സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​വും മ​റു​വ​ശ​ത്ത് എ​ൻ​ഡി​എ​യു​മാ​യി​രി​ക്കും ഇ​നി ഉ​ണ്ടാ​വു​ക. ഇ​തൊ​രു ബൈ ​പോ​ള​ർ പൊ​ളി​റ്റി​ക്സ് ആ​യി​ട്ടു മാ​റും.

അ​തി​ന്‍റെ ഒ​രു ധ്രു​വം ബി​ജെ​പി- എ​ൻ​ഡി​എ ആ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ലെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Leave A Comment