ജനഹിതം

റിയാസ് പി സി, അന്‍വര്‍, പി കെ ശശി, സുധാകരൻ, കെ പ്രശാന്ത്'; തലവേദനയാകുമോ അപരന്മാര്‍?

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ  പത്രിക നൽകിയതിന് പിന്നാലെ മണ്ഡലങ്ങളിൽ അപരന്മാരും സജീവമാണ്. പോരാട്ടം മുറുകുമ്പോൾ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ പതിവ് പോലെ അപരന്മാരും സജീവമായി. പ്രമുഖ മുന്നണി സ്ഥാനാർത്ഥികളുടെ പേരിനോട് സാമ്യമുള്ളവർ പത്രിക സമർപ്പിച്ചതോടെ വോട്ട് ചോർച്ച തടയാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. 

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.വി അൻവറിന് 4 അപരൻമാർ ഉണ്ട്.എൽഡിഎഫ് സ്ഥാനാർത്ഥി പി എ മുഹമ്മദ് റിയാസിന് 2 അപരൻമാർ. മുഹമ്മദ് റിയാസ് TC, മുഹമ്മദ് റിയാസ് T T എന്നിവരാണ് പട്ടികയിലുള്ളത്. PV അൻവറിന് 4 അപരൻമാർ. അൻവർ, അൻവർ മൊയിദീൻ, അൻവർ അലി, അൻവർ എൻ എം എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

പേരാവൂരിലും അപര ശല്യം രൂക്ഷമാണ്.കെ കെ ശൈലജക്കും സണ്ണി ജോസെഫിനും അപരന്മാർ ഉണ്ട്. സണ്ണി ജോസഫിന് രണ്ട് അപരന്മാർ. സണ്ണി, സണ്ണി ജോസഫ് എന്നി പേരുകളിലാണ് അപരന്മാർ ഉള്ളത്. ശൈലജ എ വി എന്ന പേരിലാണ് കെ കെ ശൈലജയുടെ അപര.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും അപരനുണ്ട്. UDF സ്ഥാനാർത്ഥി എകെഎം അഷറഫിന് മഞ്ചേശ്വരത്തും അപരന്മാർ ഉണ്ട്.സ്വതന്ത്രന്മാരായ ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷറഫ്, കീഴൂർ സ്വദേശി മുഹമ്മദ് അഷറഫ് KA എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

പൊന്നാനിയിൽ LDF സ്ഥാനാർഥി എം.കെ സക്കീറിന് 3 അപരന്മാർ. സക്കീർ എന്ന പേരിൽ രണ്ടും, സഗീർ എന്ന പേരിൽ ഒരാളും നാമനിർദേശ പത്രിക നൽകി. താനൂരിൽ UDF സ്ഥാനാർഥി പി.കെ നവാസിനും അപരൻ. വാണിയമ്പലം സ്വദേശി നവാസ് പത്രിക നൽകി.

എൽഡിഎഫ് വട്ടിയൂര്‍ക്കാവ് സ്ഥാനാർത്ഥി വികെ പ്രശാന്തിന് തലവേദനയായി കെ പ്രശാന്ത് എന്ന അപരൻ പത്രിക നൽകി.സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാർത്ഥി ജി സുധാകരനെതിരെ പാതിരപ്പള്ളി സ്വദേശി സുധാകരൻ സ്വതന്ത്രനായി പത്രിക സമർപ്പിച്ചു. ജി സുധാകരൻ എന്ന പേരിനൊപ്പം വെറും 'സുധാകരൻ' കൂടി ബാലറ്റിൽ വരുന്നത് തലവേദനയാകും.

യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം. അഷ്റഫിനാണ് ഏറ്റവും കൂടുതൽ അപരന്മാരുള്ളത്. മൂന്ന് അഷ്റഫുമാരാണ് ഇവിടെ പത്രിക നൽകിയിരിക്കുന്നത്. കെ എം അഷ്റഫ് എസ്ഡിപിഐ സ്ഥാനാർത്ഥി. മുഹമ്മദ് അഷ്റഫ് ധർമ്മത്തടുക്ക സ്വദേശി - സ്വതന്ത്രൻ, മുഹമ്മദ് അഷ്റഫ് കെഎ കീഴൂർ സ്വദേശി - സ്വതന്ത്രൻ എന്നിങ്ങനെയാണ് പത്രിക നൽകിയിട്ടുള്ളത്.

ഒറ്റപ്പാലത്തും യുഡിഎഫിനും എൽഡിഎഫിനും അപരന്മാരുണ്ട്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ പി കെ ശശിക്ക് പി കെ ശശി എന്ന പേരിൽ തന്നെയാണ് അപരനുള്ളത്. എൽഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാറിന് കെ പ്രേമദാസനാണ് അപരൻ.

Leave A Comment