ജനഹിതം

LDF ഭ​ര​ണം തു​ട​രും; മു​ഖ്യ​മ​ന്ത്രി​യെ ഫ​ലം വ​ന്ന​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കും: എം.​എ. ബേ​ബി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​ണ്ടാ​കു​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. വോ​ട്ടെ​ടു​പ്പി​ന് പി​ന്നാ​ലെ ജി​ല്ല​ക​ളി​ല്‍ നി​ന്ന് കി​ട്ടി​യ പ്രാ​ഥ​മി​ക ക​ണ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു.

100 സീ​റ്റ് ആ​യി​രു​ന്നു പാ​ര്‍​ട്ടി​യു​ടെ ല​ക്ഷ്യം. ഫ​ലം വ​ന്ന​തി​നു ശേ​ഷം പി​ണ​റാ​യി ത​ന്നെ​യാ​ണോ മു​ഖ്യ​മ​ന്ത്രി എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ​യും സീ​റ്റ് ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ന്‍ പ​റ്റി​യ നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​ല്‍ ഉ​ണ്ടെ​ന്നും ബേ​ബി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ മി​ക​ച്ച പോ​ളിം​ഗ് എ​ൽ​ഡി​എ​ഫ് അ​നു​കൂ​ല​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും പ​റ​ഞ്ഞി​രു​ന്നു. പാ​ർ​ട്ടി​യു​ടെ കേ​ഡ​ർ വോ​ട്ടു​ക​ളും അ​നു​കൂ​ല​മാ​യ വോ​ട്ടു​ക​ൾ എ​ല്ലാം പോ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.

Leave A Comment