ജനഹിതം

അതിവേഗം സിപിഐ പ്രഖ്യാപനം; കൊടുങ്ങല്ലൂരിൽ സുനില്കുമാറല്ലാതെ വേറെയാര്

മാള: അതിവേ​ഗം സിപിഐ. തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിലിറങ്ങും .  കൊടുങ്ങല്ലൂരിൽ വി ആർ സുനിൽകുമാർ ,  ഒല്ലൂരിൽ മന്ത്രി കെ രാജൻ എന്നിവർ വീണ്ടും പോരിനിറങ്ങുമ്പോൾ കയ്പ്പമംഗലത്ത് കെ കെ വത്സരാജാണ് കന്നിയങ്കത്തിനിറങ്ങുന്നത് . 

 കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ, കയ്പമംഗലം - കെ കെ വത്സരാജ്, ഒല്ലൂർ - കെ രാജൻ, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക - ഗീതാ ഗോപി എന്നിവരാണ് ജില്ലയിലെ സ്ഥാനാർത്ഥികൾ . സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട് തൊട്ടുപിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് - മനോജ് ബി ഇടമന, ചാത്തന്നൂർ - ആർ രാജേന്ദ്രൻ, ചടയമംഗലം - ജെ ചിഞ്ചുറാണി, പുനലൂർ - അജയപ്രസാദ്, കരുനാഗപ്പളളി - എം എസ് താര, അടൂർ - പ്രിജി കണ്ണൻ, ഹരിപ്പാട് - ടി ടി ജിസ്മോൻ, ചേർത്തല - പി പ്രസാദ്, വൈക്കം - പി പ്രദീപ്, പീരുമേട് - സലിം കുമാർ, നോർത്ത് പറവൂർ - ഇ ടി ടൈസൻ , മൂവാറ്റുപുഴ - എൻ അരുൺ, പട്ടാമ്പി - മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് - മൻസിൽ അബൂബക്കർ, തിരൂരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശേരി, മഞ്ചേരി - അനു മുസ്തഫ, നാദാപുരം - പി വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതിനു പുറമെ മാളയിൽ വി ആർ സുനിൽകുമാർ റോഡ് ഷോ നടത്തി. 1300 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾ കൊടുങ്ങല്ലൂരിൽ നടത്താൻ സാധിച്ചുവെന്നും വീണ്ടും ഇടതുപക്ഷം തന്നെ ഇവിടെ വിജയിക്കണമെന്നും സുനിൽകുമാർ അഭ്യർത്ഥിച്ചു.

Leave A Comment