പ്രഫ.എം. ലീലാവാതി ടീച്ചറുടെ ജീവിതം മാതൃക: രാഹുൽ ഗാന്ധി
കൊച്ചി: പ്രഫ.എം. ലീലാവാതി ടീച്ചറുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രഫ. എം. ലീലാവാതിക്ക് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും അതിരാവിലെ മൂന്നിന് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണ്.
രാഹുലിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലീലാവാതി ടീച്ചർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Leave A Comment