അവളുടെ കിനാവ്: മിൻഷ മോഹൻ എഴുതിയ കവിത
അവളുടെ കിനാവ്
ജീവിതനൗക തുഴയുമ്പോഴെന്നും കാണും -
കിനാവ്
അവൾ തൻ അണയാക്കിനാവ്
തടസ്സങ്ങൾ പേമാരിപോൽ ചൊരിയവേ
ഹൃത്തിൽ ഒളിപ്പിച്ചുവച്ചു,
കിനാവ്
കാലമകന്നു
ഋതുഭേദങ്ങൾ
മറഞ്ഞു
കിനാക്കൾ മറഞ്ഞില്ല
പരിഹാസച്ചിരിയിലും
പതറാതെ
തളരാതെ
ബഹുദൂരം
കിനാക്കളെ ചുമന്ന് താണ്ടി - അവൾ
രാവുകൾ
പകലുകൾ
കിനാക്കളിൽ -
അവളൊരു പോരാളി
കിനാവിനപ്പുറം
അവൾ തൻ ജീവിതം
പറിച്ച് നട്ടു
പതിതൻ കരം പിടിച്ച്
വീണ്ടും തുഴഞ്ഞ് നീങ്ങി
ആ ദിനം
ആ കിനാവ്
അരികിലെത്തി
അവൾക്കിന്ന്
നിർവൃതി
Leave A Comment