MAGAZINE

ഇന്നലെ: സിയാസ് അബൂബക്കർ എഴുതിയ കുറിപ്പ്

                                                                   ഇന്നലെ



ഓഫീസിലെ ജോലികളെല്ലാം തീർത്തെന്നു വരുത്തി. കസേരയിലേക്കൊന്നു ചാരി ഇരുന്നു. ആരേലും മെസ്സേജ് അയച്ചിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതി ഫോണിലെ വാട്ടസ്ആപ് ഐകോണിലൊരു അലക്ഷ്യമായൊന്നു തൊട്ടു. 


അതിൽ സ്റ്റാറ്റസുകളിൽ കൂടെ ഒന്ന് കണ്ണോടിച്ചു . ഇടക്ക് കുറെ ആയി മെസ്സേജുകളൊന്നും വരാത്ത ഒരു പഴയ നമ്പർ. 

പഴയ ഡിപി
അവിടേക്ക് കണ്ണുകൾ നിൽക്കുന്നു . 

വീടിന്റെ പണി നടക്കുന്ന സമയത്ത്  പരിചയപ്പെട്ട ഒരു ചെറുപ്പക്കാരൻ അന്നേ അയാൾ  ഒരുത്സാഹി ആയിരുന്നു. വിദേശ വാസം എല്ലാം ഉപേക്ഷിച്ചു . നാട്ടിൽ നിന്ന് തന്നെ ഇലക്ട്രിക്കൽ / പ്ലംബിങ് ജോലികൾ ചെയ്ത് കഴിഞ്ഞു പോരുന്നു എന്തലും ചോദിച്ചിട്ടും കുറെ നാൾ ആയിരുന്നു .ഒന്നു സ്നേഹം പുതുക്കിയേക്കാം എന്ന് കരുതി.

ടെക്സ്റ്റ് ചെയ്തു 

                    ഹായ് 
മറുപടിയെത്തി 
                     ഹായ് ചേട്ടാ 
ഞാൻ തുടർന്നു 
                    എന്തൊക്കെയുണ്ട് വിശേഷം ? 
അടുത്ത മറുപടിയെത്തി 
                        വയ്യാതിരിക്കാ ചേട്ടാ 
ആകാംക്ഷ നിറഞ്ഞു 
               എന്ത് പറ്റി ?

അൽപ്പം താമസിച്ചെങ്കിലും ഉത്തരം ഒരു വോയിസ് നോട്ടായി വന്നു.
*പണിക്കിടയിൽ ഒന്ന് മൂക്കിൽ നിന്നും ബ്ലീഡിങ് ഉണ്ടായതാ. ടെസ്റ്റ് ചെയ്തു കാൻസർ ആണ്, ഇപ്പൊ അതിന്റെ ട്രീറ്റ്മെന്റിലാ....*

സങ്കടം കൊണ്ടാണോ, സ്തംഭിച്ചു പോയത് കൊണ്ടോ എന്നറിയില്ല, ഞാൻ മിണ്ടിയില്ല  . ഒരല്പം കഴിഞ്ഞു വീഡിയോ കാൾ ചെയ്തു സംസാരിച്ചു . അറിയാവുന്ന രീതിയിലെല്ലാം മനക്കരുത്ത് നൽകി .  റേഡിയേഷൻ കഴിഞ്ഞിരിക്കുന്ന ക്ഷീണമെല്ലാം ആ മുഖത്തുണ്ടായിരുന്നു . സംഭാഷണം അവസാനിപ്പിക്കും നേരം എന്തേലും സഹായം വേണ്ടതുണ്ടോ എന്ന് ചോദിച്ചു . 
വേണ്ട ചേട്ടാ , 
 ഇടറിയ ശബ്ദത്തിൽ അവൻ തുടർന്നു 
എനിക്ക് വേണ്ടി പ്രാർഥിച്ചാൽ മാത്രം മതി 

തുടർന്നങ്ങോട് എന്തോ ഒരു മുക്ത ആയിരുന്നു 
ഞാനുമായി അത്ര വലിയ അടുപ്പം ഇല്ലായിരുന്നു എങ്കിലും ,ഞാനൊരു ഹായ് അയച്ചപ്പോ അറിഞ്ഞ വാർത്ത... 

അതൊരു നുണക്കഥ ആയിരുന്നെങ്കിൽ ...

അല്ലേലും ദൈവം അങ്ങനെയാ ചിലപ്പോഴെല്ലാം ,നമുക്ക് താങ്ങാവുന്നതിലും അപ്പുറം സങ്കടം തന്നു പരീക്ഷിക്കും , 
അല്ലേലും അങ്ങേർക്ക് കൂടുതൽ ഇഷ്ടമുള്ളവരെ  ആണല്ലോ നന്നായി പരീക്ഷിക്കുന്നത് 
ഇന്നലെ ,
മനസ്സ് നന്നായി വേദനിച്ച് വിഷമിച്ച ഒരു ദിവസം ... 




സിയാസ് അബൂബക്കർ

കൊടുങ്ങല്ലൂർ, എറിയാട് സ്വദേശി
നിലവിൽ യു.എ.ഇ.യിൽ ജോലി ചെയ്യുന്നു.

Leave A Comment