ചരമം

കാണാതായ യുവാവ് മരിച്ച നിലയിൽ

കുന്നുകര: കുന്നുകര ചെട്ടിക്കുളത്ത് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ. കുന്നുകര ചെട്ടിക്കുളം മൂക്കിനമറ്റം തങ്കപ്പൻ മകൻ 38വയസുള്ള അരുൺ ആണ് മരിച്ചത് . 

ചൊവ്വാഴ്ച വൈകീട്ട് മുതൽ യുവാവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ യുവാവിനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിൽ ആയിരുന്നു . ഇന്ന് രാവിലെയാണ് നാട്ടുകാർ വട്ടപ്പറമ്പ് മള്ളുശ്ശേരി കപ്പേളക്ക് സമീപം പാടത്ത് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.

ഫിറ്റ്‌സ് അസുഖ ബാധിതനായ അരുണിനെ ഇടക്ക് കാണാതാവാറുണ്ടെന്ന് പറയുന്നു . സംസ്‌കാരം ഇന്ന് വൈകീട്ട് കുന്നുകര പൊതുശ്‌മശാനത്തിൽ നടത്തി.

Leave A Comment