അജ്ഞാത വാഹനമിടിച്ച് വയോധികൻ മരിച്ചു
കൊടകര: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ തമിഴ് നാട് സ്വദേശിയായ വയോധികൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു.കൊടകര ഗാന്ധിനഗർ കനാൽപ്പുറം വീട്ടിൽ ലക്ഷ്മണൻ (70) ആണ് മരിച്ചത്.ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.വാഹനം നിർത്താതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം പൊള്ളാച്ചിയിൽ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Leave A Comment