കൈപ്പമംഗലത്ത് ബാങ്ക് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
കൊടുങ്ങല്ലൂർ: കയ്പമംഗലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി സ്മിജ മധു (47) കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ പുല്ലഴി സ്വദേശിയും ഇപ്പൊൾ കയ്പമംഗലത്ത് താമസക്കാരിയുമാണ്.
ഇന്നലെ രാത്രി എട്ടരയോടെ കയ്പമംഗലം പഞ്ചായത്തോഫീസിനടുത്തുള്ള വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ മൂന്നുപീടികയിലെ ഒലീവ് ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
12 വർഷത്തോളമായി കൈപ്പമംഗലം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായിരുന്ന ഇവർ മൂന്നുവർഷം മുമ്പാണ് സെക്രട്ടറി ആയത്.
Leave A Comment