ചരമം

ഫാ. വിന്‍സണ്‍ പാറേക്കാട്ട് നിര്യാതനായി

മാള: തൃശ്ശൂര്‍ സി.എം.ഐ ദേവമാതാ പ്രവിശ്യാംഗവും മാള ഫൊറോന ഇടവകാംഗവുമായ ഫാ. വിന്‍സണ്‍ പാറേക്കാട്ട് നിര്യാതനായി. 

മാള പാറേക്കാട്ട് ദേവസ്സി പി.പി., കൊച്ചുറോസ കെ.എ. ദമ്പതികളുടെ മകനാണ്. 1972-ല്‍ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 

 സംസ്‌കാരകര്‍മങ്ങള്‍ വ്യാഴാഴ്ച (28-05-2026) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മാള കോട്ടക്കലിലുള്ള സെന്റ് തേരാസസ് മൊണാസ്ട്രിയില്‍ നടക്കും.

Leave A Comment