ആഘോഷിക്കാം ; വിഷു വന്നെത്തി
മലയാളികളുടെ മഹോത്സവമായ വിഷു സമത്വത്തിൻ്റേയും സർവൈശ്വര്യങ്ങളുടേയും സംസ്‌കാരസമ്പന്നമായ സുദിനമാണ്. പ്രകൃതിയും കൃഷിയും കർഷകൻ്റെ മനസ്സും ഇഴചേർന്നു കിടക്കുന്ന പൊൻപുലരി യിലേക്കാണ് വിഷ്ണു മിഴി തുറക്കുന്നത്.
വിഷുവിന് സൂര്യൻ ഭൂമധ്യരേഖക്ക് നേരെ മുകളിൽ വരുന്നുവെന്നാണ് അനുമാനിക്കുന്നത്, ദിനരാത്രസമൗവിക്കു എന്നാണ് പ്രമാണം. സൂര്യൻ മീനം രാശിയിൽ നിന്നും മേട മാസത്തിലേക്ക് കടക്കുന്ന ദിനം കേര ഉത്തിൻ്റെ കാർഷിക ഉത്സവങ്ങളിൽ പ്രധാനമാണ് വിഷു. വേനലിൻ്റെ സമ്മാനങ്ങളായ പച്ചക്കറി വിളവുകളുമായി ബന്ധപ്പെട്ടാണ് വിഷു കൊണ്ടാടുന്നത്. മലയാള മാസം മേടം ഒന്നിന് സാധാരണയായി വിഷു ആഘോഷിക്കുന്നു. എന്നാൽ അപൂർവ്വമായി മേടം രണ്ടും വിഷുദിനമായി വരുന്നു.

വിഷു എന്ന പദത്തിൻ്റെ അർത്ഥം തുല്യത
ഭാരതത്തിൻ്റെ പുരാതനകാലത്തുള്ള പഞ്ചാംഗ രമുള്ള വർഷാരംഭമാണ് വിഷു. കേരളത്തിൻ്റെ അന്യസംസ്ഥാനങ്ങളിൽ ബിഹു, ബിസു എന്ന പേരിലും ആളുകൾ വിഷു ആഘോഷിക്കുന്നുണ്ട്. വിഷു എന്ന പദത്തിൻ്റെ അർത്ഥം തുല്യത എന്നാണ്. സമ്യദ്ധിയും സന്തോഷവും സമാധാനവും സാനന്ദദായകമാക്കാൻ പ്രതീക്ഷാനിർഭരതയോടെ ഭക്തി സാന്ദ്രമായിട്ടാണ് വിഷു കൊണ്ടാടുന്നത്. ഇതാണ് സമരാത്ര ദിനം സൂര്യൻ ഭൂമിയുടെ ഉത്തരഗോളത്തിന് മുകളിലായതിനാൽ ചൂട് വർദ്ധിച്ചു കൊണ്ടിരിക്കും. മേടസംക്രമത്തെ അടിസ്ഥാനമാക്കിയാണ് വിഷു കണക്കാക്കുന്നത്. വിഷു വേനലിൻ്റെ അവസാനവും വർഷത്തെ ആരംഭവും നമ്മെ അറിയിക്കു ന്നു.
സൂര്യൻ ഉച്ചത്തിൽ എത്തുന്ന സമയമാണ് മേടമാസം തിന്മയെ പരാജയപ്പെടുത്തി നന്മ വിജയിക്കുന്ന ആനന്ദോത്സുകമായ ഈ ആഘോഷവുമായി ബന്ധപ്പെട്ട് വിഭിന്ന ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. നമ്മുടെ സാംസ്‌കാരിക ഭൂമികയെ വികസിതമാക്കുന്ന തിൽ വിഷു സുപ്രധാന പങ്ക് വഹിക്കുന്നു.
വിഷുവിനുമുണ്ട് ചില വിശ്വാസങ്ങൾ
പ്രാഗ്‌ജ്യോതിഷത്തിൻ്റെ അധിപനായ നരകാസൂരൻ ശ്രീലോകങ്ങളെ നടുക്കിക്കൊണ്ട് ദേവലോകത്തിലേക്ക് പ്രവേശിച്ചു. ദേവന്മാർ നരകാ സുരനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. നരകാസൂരൻ ദേവന്മാരെ പരാജയപ്പെ ടൂത്തി ഇന്ദ്രമാതാവായ അദിതിയുടെ കൂണ്‌ഡലങ്ങളും ഇന്ദ്രൻ്റെ വെൺക്കൊറ്റക്കുടയും അപഹരിച്ചുകൊണ്ട് പ്രാഗ് ജ്യോതിഷത്തിലേക്ക് പോന്നു. ദുഃഖിതനായ ഇന്ദ്രൻ ദ്വാരക യിൽചെന്ന് ശ്രീകൃഷ്‌ണനോട് സങ്കടം ഉണർത്തിച്ചു.

ശ്രീകൃഷ്ണൻ സത്യഭാമയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തി ലേക്ക് പുറപ്പെട്ടു. നഗരത്തിൻ്റെ മുകളിൽക്കൂടി ചുറ്റിപ്പറന്ന് പ്രാഗ് ജ്യോതി ഷ സംവിധാനങ്ങൾ നേരിൽക്കണ്ട് അസുരന്മാരുമായി യുദ്ധം നടത്തി. ശ്രീകൃഷ്ണൻ, സത്യഭാമ, ഗരുഢൻ എന്നിവർ മുരൻ, താമ്രൻ, അന്തരീക്ഷൻ എന്നിങ്ങനെയുള്ള എല്ലാ അസുരശ്രേഷ്‌ഠന്മാരേയും നിഗ്രഹിച്ചു. അവസാനം നരകാസുരൻ തന്നെ പടക്കളത്തിലെത്തിച്ചേർന്നു. അവിടെ നടന്ന അത്യുഗ്രയുദ്ധത്തിൽ നരകാ സൂരൻ വധിക്കപ്പെട്ടു. നരകാസുരൻ്റെ രാക്ഷസീയതക്കുമേലുള്ള ശ്രീകൃഷ്‌ണ ഭഗവാൻ്റെ ഈശ്വരീയ വിജയം വിഷുവിൻ്റെ സന്ദേശമായി ഗ്രഹിച്ചെടുക്കാനാകും
പ്രകൃതിക്ക് തങ്കത്താലി ചാർത്തി
ചൈതന്യവും ചാരുതയേകിയും കൊന്നമരങ്ങൾ പൂത്തുലഞ്ഞും വിഷുവിൻ്റെ ഐശ്വര്യം തുളുമ്പുന്നു. ലങ്കാധിപനായ രാവണനുമായി ബന്ധപ്പെട്ട ഐതിഹ്യവും പ്രാധാന്യമർഹിക്കു ന്നു. രാവണൻ്റെ കൊട്ടാരത്തിനുള്ളിൽ ചൂടേറിയ സൂര്യപ്രകാശം തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. ക്ഷുഭിതനായ രാവണൻ സൂര്യനെ കൊട്ടാരത്തിന് അഭിമുഖമായി ഉദിക്കു വാൻ സമ്മതിച്ചില്ല. ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനു ശേഷമാണ് സൂര്യൻ പിന്നീട് കൊട്ടാരത്തിന് നേരെ ഉദിച്ചത്. ഈ ദിനം വിഷുവായി കരുതുന്നു. ഈ പൂരാണ പരാമർശങ്ങളെല്ലാം അസുരശക്തിയുടെ മേൽ സുരശക്തിക്കുണ്ടായ വിജയത്തെ വെളിപ്പെടുത്തുന്നു. വിഷ്ണുവിനോടൊപ്പം ശിവനും പ്രാധാന്യമുള്ള ദിനമാണ് വിഷു. ശ്രീകൃഷ്‌ണ ഗവാൻ സ്വർഗാരോഹണം നടത്തിയത് മേടസംക്രമ സന്ധ്യയിലാണെന്ന് വിശ്വസിച്ച് പോരുന്നു.
കണിയൊരുക്കി വരവേൽക്കുന്ന വിഷു
സംഘകാലകൃതിയായ പതിറ്റുപത്ത് വിഷുവിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിഷുവിന് സമാനമായ ആഘോഷം പുതുവർഷാ രം ഭദിനമായി നടക്കുന്നുണ്ട്. മേടം ഒന്നിലെ വിഷു, തുലാം ഒന്നിലെ വിഷു എന്നിങ്ങിനെ രണ്ട് വിഷുവുണ്ട്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും കണിയൊരുക്കി പ്രത്യേക പൂജാദി കർമ്മങ്ങൾ നട ത്തിപ്പോരുന്നു. ഇങ്ങിനെ ഓരോ ഭവനത്തിലും ദൈവീക ചൈതന്യം നിറഞ്ഞു നിൽക്കുന്ന വിഷു എല്ലാ അർത്ഥത്തിലും നമ്മെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നു.

കൊല്ലവർഷ പ്രകാരം പുതുവർഷാരംഭ മേടം ഒന്നിനായിരുന്നു. എന്നാൽ പിൽക്കാലത്ത് തിരുവോണത്തിന് പ്രാധാന്യം വർധിച്ച തോടെ ചിങ്ങമാസത്തെ പുതുവർഷാരംഭമായി ഗണിച്ചു. ഉണർന്ന് കഴിഞ്ഞാൽ കാണേണ്ടത് ദീപ്തമായ കാഴ്ച്‌ചയായിരിക്കണം. അത് നമ്മുടെ ജീവിതത്തെ ഭദ്രവും ആൗജിതവുമാക്കുന്നു. ഇതാണ് വിഷുക്കണിയുടെ തത്വം. വിഷുക്കണിയും വിഷുകൈനീട്ടവും വിഷുക്കോടിയും വിഷുസദ്യയും വിഷുക്കളിയുമൊക്കെയായി വത്യസ്‌ത ആചാരങ്ങൾ ഈ മഹോത്സവമായി ബന്ധപ്പെടുന്നു. വിഷുക്കണി കാണൽ എന്നാൽ ദർശനം എന്നാണ്. എന്നാൽ ശാസ്ത്രപ്രകാരം ദർശനമെന്നാൽ പരമമായ സത്യത്തെ കേൾക്കുകയും കാണുകയും ചെയ്യുകയെന്നതാണ്
'ഏതു ധൂസരസങ്കല്‌പങ്ങളിൽ വളർന്നാലും
എതു യന്ത്രവത്കൃതലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൽ മണവും-
മമതയും ഇത്തിരികൊന്നപ്പൂവും'
വിഷുക്കണി ഒരുക്കുന്നതും അത് മറ്റുള്ളവരെ കാണിക്കുന്നതും കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ്. ഓട്ടുരുളിയിൽ അരിയും നെല്ലം പാതിനിറച്ച് കൂടെ അലക്കിയ മുണ്ട്, പൊന്ന്, വാൽക്കണ്ണാടി, കണിവെള്ളരി കണിക്കൊന്നു പഴുത്ത അടക്ക, വെറ്റില കൺമഷി, ചാന്ത്, സിന്ദൂരം നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവി ഉക്കും, നാളികേര പകുതിയും ശ്രീകൃഷ്‌ണവിഗ്രഹവും വെച്ചാണ് കണി ഒരുക്കുന്നത്.
കണിക്കൊന്നപൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ് കണിക്കൊന്നകൾ നമ്മുടെ മനസ്സിനും മിഴികൾക്കും സന്തോഷം പ്രദാനം ചെയ്യുന്നു. ഭവനങ്ങളിൽ സംക്രാന്തിക്ക് ഉപ യോഗശൂന്യമായ വസ്തുക്കൾ കത്തിച്ച് കളഞ്ഞും പിന്നീട് ശുചിയാക്കിയും പുതു വർഷത്തെ വലരവേൽക്കുന്നു. ഒരു വർഷത്തെ ഗുണദോഷ ഫലങ്ങൾ വിഷുക്കണിയെ ആശ്രയിക്കുന്നു. ഐശ്വര്യപൂർണമായ കണികണ്ടുണരുമ്പോൾ പുതിയൊരു ജീവിത ചാക്രമണത്തിലേക്കുള്ള വികാസം സംഭവിക്കുന്നതായി വിശ്വസിക്കുന്നു. കുടുബാംഗ ങ്ങൾ കണികണ്ടാൽ വീടിന് കിഴക്കുവശത്ത് പ്രകൃതിയേയും പിന്നീട് ഫലവൃക്ഷങ്ങ ളേയും വീട്ടുമൃഗങ്ങളേയും കണി കാണിക്കുന്നു.
ദീപം, ധനം, ധാന്യം, പുഷ്പം, ഫലം എന്നിവ ചേർന്ന് കണികണ്ടുണർന്നാൽ നാം ധന്യമായ ജീവിതത്തിലേക്ക് ഉണരുകയും ഉയരുകയും ചെയ്യുന്നു. പൊയ്പ്പോയ കാലങ്ങളിൽ വിഷു സംക്രാന്തി നാളിൽ കണിയാൻ വീടുകളിലെത്തി ഭാവി ഫലം ഗണി ക്കുന്ന പതിവുണ്ടായിരുന്നു. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് കണക്കുക്കൂട്ടലുകളും നടത്തും. ജ്യോതിഷ സംബന്ധിയായ വിവരണമാണ് വിഷുഫലം. വിഷുവിൻ്റെ പാശ്ചാത്തലത്തിൽ ധാരളം കവിതകളും സിനിമാഗാനങ്ങളും മലയാളത്തിന് സംഭാവനയായിട്ടുണ്ട്. വിഷുക്ക ണിക്ക് ശേഷം ഗൃഹനാഥൻ കുടുംബാഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് കൈനീട്ടം. വർഷം മുഴുവനും സമ്പൽ സമൃദ്ധിയും സർവ്വശ്യര്യവും ഉണ്ടാകണമെന്ന് അനുഗ്രഹി ച്ചാണ് വിഷുവിന് കൈനീട്ടം കൊടുക്കുന്നത്.
കാർഷികവൃത്തിയുടെ വിഷുച്ചാൽ
വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷുവിൻ്റെ വിഭവങ്ങളിൽ ചക്ക ഏരിശ്ശേരി, ചക്കവറു ത്തത് എന്നിവ ഉണ്ടാകും. വള്ളുവനാട് പ്രദേശങ്ങളിൽ കഞ്ഞിസദ്യയുണ്ട്. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയിലവച്ച് പഴുത്ത പ്ലാവില കൊണ്ട് തേങ്ങ ചിരകിയിട്ടാണ് കഞ്ഞികുടിക്കുന്നത്. കേരളത്തിൽ വിഷുവിൻ്റെ തലേന്ന് തന്നെ പടക്ക ങ്ങളും പൂത്തിരികളും കത്തിച്ച് വർണം വിതറുന്ന ആഘോഷത്തിൽ നാട് മുഴുകും. ഓലപ്പടക്കം, , മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകി ട്ടാർന്ന വിഷു പടക്കങ്ങൾ കത്തിക്കുന്ന പതിവുണ്ട്. ഇത് വിഷുനാളിൽ രാവിലെ കണികണ്ടശേഷവും വൈകീട്ടും തുടരും.

വിഷുവിൻ്റെ ആപാരമാണ് ചാലിടീൽ. നിലമുഴുത് വിത്തിടുന്നതിനെയാണ് ചാലിടീൽ എന്ന് പറയുന്നത്. കന്നുകാലികളെ കുളിപ്പിച്ച് കുറി ത്തൊട്ട് കൊന്നപ്പൂക്കൾകൊണ്ടലങ്കരിച്ച് കൃഷിസ്ഥലത്ത് എത്തിക്കുന്നു. ചാലിടീലിന് പുതിയ കാർഷികോപകരണങ്ങളും ഉപയോഗിക്കുന്നു. വിഷുവിൻ്റെ മറ്റൊരു ആചാര മാണ് കൈക്കോട്ടുചാൽ പുതിയ കൈക്കോട്ട് കഴുകി കുറിതൊടുവിച്ച് കൊന്നപ്പൂ ക്കൾകൊണ്ട് അലങ്കരിക്കും. ഇത് വീടിനു കിഴക്കുപടിഞ്ഞാറ് ഭാഗത്ത് പൂജിക്കുകയും അതിനുശേഷം കുറച്ചു സ്ഥലം കിളക്കുകയും ചെയ്യുന്നു. പിന്നീട് കുഴിയെടുത്ത് നവധാ ന്യങ്ങളും പച്ചക്കറിവിത്തുകളും ഒരുമിച്ച് നടന്നു.
പച്ചരിയും പൊന്നിയരിയും സമാസമമായി എടുത്ത് അതിൽ വറുത്ത ചെറുപയർ പരിപ്പും വറുത്ത് തോലുകളഞ്ഞ പുളിയവരപരിപ്പും കൂട്ടിവച്ച് നാളികേരം ചിരവിയതും പാകത്തിന് ഉപ്പും ചേർത്ത കഞ്ഞിയാണ് വിഷുകഞ്ഞി. വലിയ തറവാടുകളിൽ കുലദൈ വങ്ങൾക്ക് വീത് വക്കുന്ന പതിവുമുണ്ട്. പാവം വിഷുപക്ഷി കോലം മാറിയ മലയാളമ ണ്ണിന്റെ ദുരവസ്ഥയറിയാതെ പഴയകാലത്തെപ്പോലെ ഇന്നും ഈണത്തിൽ പാടുന്നു.
'വിത്തും കൈക്കോട്ടും
കള്ളൻ ചക്കേട്ടു
ചക്കേലുപ്പില്ല
കണ്ടാമിണ്ട
കൊണ്ടേതിന്നോട്ടെ'.
തയ്യാറാക്കിയത് സുരേഷ് അന്നമനട

Leave A Comment