വാല്‍ക്കണ്ണാടി

ഐതിഹ്യങ്ങളിൽ അധിഷ്ഠിതമായ 'ദീപാവലി' ആഘോഷങ്ങൾ

വാൽക്കണ്ണാടി 


ലോക ജനസമക്ഷത്തിന്റെ ആചാരാനുഷ്ടാനങ്ങൾ അലിഞ്ഞു ചേർന്ന ആഘോഷമാണ് ദീപാവലി. ഇത് വിജയത്തിന്റെ ഉത്സവമാണ്. ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ച് ജനങ്ങളെ രക്ഷിച്ച പുണ്യ ദിനം.  ദീപം,  ആവലി  എന്നീ പദങ്ങൾ  ചേർന്നാണ് ദീപാവലി എന്ന പദം ഉത്ഭവിച്ചത്.  ഇത് ലോപിച്ച് ദീപാളിയുമായി തീർന്നു. ശ്രീരാമൻ പതിനാല്  വർഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിൽ  തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ്  ഈ ആഘോഷം നടത്തുന്നത്.  ഈ ഉത്സവം ജൈന വിശ്വാസ പ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെയും അനുസ്‌മരിക്കുന്നു. 

ദീപങ്ങളുടെ ഉത്സവം 

ത്മീയ ചൈതന്യത്തിന്റെ അലൗകികവും അനന്യവുമായ അന്തരീക്ഷത്തിൽ ആഘോഷിക്കുന്ന ദീപാവലി ഭക്തി സാന്ദ്രമായ പ്രകാശത്തിന്റെ ഉത്സവമാണ്.  സർവ്വൈശ്വര്യങ്ങളുടെയും സവിശേഷതകളുടെയും സാക്ഷ്യവും സമന്വയവുമായ സർഗാനുഭൂതിയുടെ ദീപോത്സവമാണ്.  ഭാരതത്തിലെ കുടിലുകൾ തൊട്ട് കൊട്ടാരങ്ങൾ വരെ അത്യാനന്ദപൂർവ്വം  ദീപാവലി ആഘോഷിക്കപ്പെടുന്നു. 

ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ദീപങ്ങൾ ഭാരതമാകെ തെളിഞ്ഞു നിൽക്കുന്നത്‌  കണ്ണിനും മനസ്സിനും ഒരു പോലെ സുഖം നൽകുന്നു.  എത്ര ശൂന്യമായ ഹൃദയത്തിനും സന്തോഷം പകരുവാൻ ദീപങ്ങളുടെ ഉത്സവത്തിനു കഴിയുന്നു .  ദീപങ്ങളെപ്പോലെ ലോകത്തിനു പ്രകാശമായിത്തീരുവാനുള്ള സന്ദേശമാണ് ദീപാവലി നമുക്ക് പകർന്നു തരുന്നത്.  തിന്മയുടെ ഇരുളിനെ അകറ്റി നന്മയുടെ തിരി തെളിയിക്കുവാൻ ദീപാവലി നമ്മെ ഉദ്ബോധിപ്പിക്കുന്നു. 

 വെളിച്ചത്തിന്റെ ഈ ഉത്സവത്തെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ ദിവസങ്ങൾക്കു മുമ്പ് തന്നെ ഭാരതീയർ ആരംഭിക്കുന്നു.  ഈ അവസരത്തിൽ ഭാരതം അനേകം തിരികൾ തെളിയുന്ന ഒരൊറ്റ വിളക്കായിത്തീരുകയാണ് ചെയ്യുന്നത്. 
 
ദീപാവലി സംബന്ധമായ വിവിധങ്ങളായ കഥകൾ
വിശാലമായ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ കഥകളാണ് ഇത് സംബന്ധമായി നിലനിൽക്കുന്നത്. വിഷ്ണു ഭഗവാന്റെ അര്‍ദ്ധാംഗിനിയായ ലക്ഷ്മി ദേവിയുടെ സ്മരണക്കായാണ് ദീപാവലി കൊണ്ടാടപ്പെടുന്നത്  എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു.  ഭാരതമെമ്പാടും ഈ അവസരത്തിൽ ലക്ഷ്മിദേവിക്ക് പൂജകൾ അർപ്പിക്കപ്പെടുന്നു. വ്യപാരികളും വ്യവസായികളും ധനത്തിന്റെ ദേവി എന്ന നിലയിലാണ് ഈ അവസരത്തിൽ ലക്ഷ്മി ദേവിക്ക് പ്രത്യേക പൂജകൾ സമർപ്പിക്കുന്നത്.  

തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന നിലക്ക് പ്രകാശം സാർത്ഥകമായ പ്രതീകമാണ് മര്യാദാ പുരുഷോത്തമനായ  ശ്രീരാമ ചന്ദ്രന്റെ ആദർശ മഹിമയുടെ വിജയമാണ് പിൽക്കാലത്ത് ദീപോത്സവമായി ആഘോഷിക്കപ്പെടുവാൻ ആരംഭിച്ചതത്രെ. വിക്രമാദിത്യ മഹാരാജാവ് ദീപാവലി ദിനത്തെ തന്റെ സാമ്രാജ്യത്തിന് വർഷാരംഭ ദിനമായി പ്രഖ്യാപിച്ചു. വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും വിവാഹ ദിനമായതിനാൽ ദീപാവലി സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ദിവസമാണെന്ന് കരുതുന്നു.  

ഹർഷ വർദ്ധന്റെ ഭരണകാലത്ത്  വിശേഷപ്പെട്ട രീതിയിലായിരുന്നു ദീപാവലി ആഘോഷിക്കപ്പെട്ടിരുന്നത്.  ധനവാന്മാർ ദരിദ്രർക്ക് ഉദാരമനസ്സോടെ ദാനം ചെയ്യുവാനും ഈ അവസരം ഉപയോഗപ്പെടുത്തി. ഭേദ ഭാവങ്ങൾ ഇല്ലാതെ സമഭാവനയോടെ ദീപാവലി ആഘോഷിക്കുവാൻ ഇത് മൂലം സാധിച്ചിരുന്നതായി ഹർഷ വർദ്ധൻ തന്നെ തന്റെ രചനകളിലൂടെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.  

ദീപാവലിനാളിൽ ഭാരതം ദീപങ്ങളാൽ പ്രകാശപൂരിതമാകുന്നു
വിവിധ കലഘട്ടങ്ങളിൽ ഭാരതം സന്ദർശിച്ച സഞ്ചാരികൾ ദീപാവലി ആഘോഷത്തെക്കുറിച്ച് അവരുടെ കൃതികളിൽ സാക്ഷ്യപ്പെടുത്തുന്നു.  പതിനൊന്നാം നൂറ്റാണ്ടിൽ ഭാരതം സന്ദർശിച്ച അബ്ദുൾ റഹ്‌മാൻ  പറയുന്നത് ഇങ്ങനെയാണ്. ദീപാവലിനാളിൽ ഭാരതം ദീപങ്ങളാൽ പ്രകാശപൂരിതമാകുന്നു.  സ്ത്രീകൾ ദീപങ്ങളാൽ കണ്ണുകളഴിയുന്നത് നയനാന്ദകരമായ കാഴ്ച്ചയാണ്. 

 ചരിത്രപരവും സാംസ്‌കാരികവുമായ ഗാഢബന്ധമാണ് ഭാരതീയ ജന സമൂഹത്തിന് ദീപാവലി ആഘോഷമായുള്ളത്.  ഈ ബന്ധം നില നിർത്തി കൊണ്ടു തന്നെ ദേശീയ ബോധത്തിന്റെ പുതിയ അർത്ഥ തലങ്ങൾ കൂടി ദീപാവലിക്കു പകർന്നു നല്കുകയാണെങ്കിൽ ദീപാവലി ആഘോഷങ്ങളുടെ ചാരുതയും സാർത്ഥകതയും വർദ്ധിക്കും എന്നതിന് സംശയമില്ല.  

ദീപാവലി മാനവ സംസ്‌കാരത്തിന്റെ പൗരാണിക പാരമ്പര്യത്തെ പുണ്യപ്രഭ പര പ്രദീപ്‌തമാക്കുന്നു.  ഹൈന്ദവ ജനതയുടെ ഏതു മംഗള കർമ്മവും ദീപ സാന്നിധ്യത്തിലാണ് നടക്കുന്നത്.  ദേവാരാധന, ഗൃഹപ്രവേശം,  മറ്റ് മംഗള കർമ്മങ്ങൾ എല്ലാം പ്രാരംഭം കുറിക്കുന്നത് ദീപ പ്രഭയിലാണ്.  ഹൈന്ദവ ആചാരങ്ങളിൽ ദീപത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്.  ആത്മീയവും ഭൗതീകവുമായ മംഗളങ്ങൾക്ക് ദീപാവന്ദനം ഉതകുന്നു എന്ന് വിശ്വസിച്ചു പോരുന്നു.  അരുണോദയത്തോടൊപ്പം ഹിന്ദു ഗൃഹങ്ങളിൽ ദീപം കൊളുത്തി സ്വാഗതമരുളുന്നു.  ദീപാവലി ദീപങ്ങളുടെ പ്രഭാപൂരമാണ്.  ദീപം പ്രകാശത്തിന്റെയും ഈശ്വരീയതയുടെയും ശുഭത്വത്തിന്റെയും പ്രതീകമാണ്.  വിളക്ക് ദേവനും വെളിച്ചം സർവ്വ സ്പർശിയായ ദേവസാന്നിധ്യവുമാണെന്ന് വിശ്വസിക്കുന്നു.  

ത്തരേന്ത്യയിൽ  വിശിഷ്ട ചടങ്ങായി ഒരാഴ്ചയാണ് ദീപാവലി ആഘോഷിക്കുന്നത്.  ഗുജറാത്തി സേട്ടുമാർക്ക് കണക്കുകൾ തുടങ്ങാനുള്ള അനുഗൃഹീതമായ ശുഭ ദിനമാണിത്.  
ലോകമെമ്പാടും ദീപാവലിക്ക് സമാനമായ ആഘോഷങ്ങളും ആചരിച്ചു പോരുന്നു. ചൈന , ജപ്പാൻ ,  ശ്രീലങ്ക ,  മലേഷ്യ ,  കൊറിയ എന്നിവിടങ്ങളിൽ വൈശിഷ്ട്യമാർന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നു.  വാഴയിലകൾ കൊണ്ട് നിർമ്മിച്ച തോണികളിൽ മെഴുകുതിരികൾ കത്തിച്ച് ജലത്തിൽ ഒഴുക്കുന്നത് അയർലണ്ടിൽ പതിവായി നടക്കുന്നു.  ജപ്പാനിൽ മരിച്ചു പോയ പൂർവ്വികരുടെ ഗൃഹങ്ങൾ സന്ദർശിക്കുന്നതിനും ദീപങ്ങൾ പ്രാധാന്യം ഉൾക്കൊള്ളുന്നു. മനുഷ്യന് അഗ്നിയുമായി അഭേദ്യ ബന്ധമുണ്ട്.  

ആര്യന്മാരുടെ ഈശ്വരനാണ് അഗ്നി

നുഷ്യന് അഗ്‌നി അത്യന്താപേക്ഷിതമായി നിലനിൽക്കുന്നു.  പുരാണങ്ങളിൽ അഗ്നിയും ദീപവുമൊക്കെ ഏറെ വ്യഹരിക്കപ്പെടുന്നു.  ആര്യന്മാരുടെ ഈശ്വരനാണ് അഗ്നി. ഇത് പതിനെട്ട് പുരാണങ്ങളിലൊന്നാണ്.  മനുഷ്യന്റെ ദുരിതങ്ങളിൽ മനസ്സലിഞ്ഞ പ്രൊമിത്യുസ്  ദേവൻ സ്വാർഗാധിപനായ സിയൂസിന്റെ കണ്ണ് തെറ്റിച്ച് അഗ്നി മോഷ്ടിച്ച് ഭൂമിയിൽ കൊണ്ട് വന്ന് ദാനം ചെയ്തുവെന്ന് സങ്കൽപ്പിക്കുന്നു. കോപിഷ്ഠനായ സിയൂസ് പ്രൊമിത്യുസിനെ പാറയിൽ ബന്ധിച്ചു ശിക്ഷിച്ചുവത്രെ.  ഈ കഥയെ ആധാരമാക്കി ദീപാവലിക്ക് സമമായ ആഘോഷം ഇന്ന് റോമിൽ നില നിൽക്കുന്നു. ബർമ്മയിൽ  ദീപാവലിക്ക് സമമായ ഒരാഘോഷമാണ് താങ്ങിജ. തായ്‌ലാന്റിൽ ലേച്ചക്കൻ തോങ്, സ്വീഡനിൽ ദി ഫെസ്റ്റിവൽ ഓഫ് ലാന്റേൺസ്, ഇംഗ്ലണ്ടില്‍ ഫാജിസ്‌ടേയുമൊക്കെ ദീപാവലിയുടെ വകഭേദങ്ങളായ ചടങ്ങുകളാണ്.  

 ചക്രായുധം ഉപയോഗിച്ച് മുരനെ വധിക്കുകയും കോട്ടകൾ തല്ലിത്തകർക്കുകയും ചെയ്ത അവസരത്തിൽ വിവിധ  വർണ്ണങ്ങളിൽ തീപ്പൊരി ഉയർന്നുവെന്ന് പറയപ്പെടുന്നു.  നരകാസുര വധം കൊണ്ട് ശ്രീകൃഷ്ണ ഭഗവാൻ ലോകത്തിന് വിജ്ഞാനം ദാനം ചെയ്തതിന്റെ  ഉത്സവമായി         ദീപാവലിയെ സങ്കൽപ്പിക്കുന്നു. ഭഗവതി എണ്ണയിലും ഗംഗാ ചൂട് വെള്ളത്തിലും വസിക്കണമെന്ന് ലോകം ഭഗവാനോട് അഭ്യർത്ഥിച്ചതിന്റെ സൂചകമായി ഇന്നും ദീപാവലി ദിനത്തിൽ എണ്ണ  തേയ്ച്ച് ചൂട് വെള്ളത്തിൽ കുളിക്കുന്നത് പതിവായി നടക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ദീപങ്ങളാണ് ഉപയോഗിക്കുന്നത്.  കാശ്മീരിൽ സൂര്യ ദീപം,  ഹൈദരാബാദിൽ മൗന വിളക്ക്,  തമിഴ്‌നാട്ടിൽ വൃക്ഷ ദീപം, രാജസ്ഥാനിൽ നിലവിളക്ക്, കേരളത്തിന് മയൂര വിളക്ക്,  എന്നിങ്ങനെ ഓരോ ദീപത്തിന് പ്രത്യേക മഹിമയും സങ്കേതങ്ങളും തത്വങ്ങളും വേദങ്ങൾ കല്പിച്ചിട്ടുണ്ട്. 

ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന തേരസ് ദിവസത്തിൽ 
 ശ്രീരാമൻ രാവണ വധം കഴിഞ്ഞ് സീത സമേതനായി ലക്ഷ്മണൻ,  ഹനുമാൻ തുടങ്ങി പരിവാരങ്ങളുമായി അയോധ്യയിലേക്ക്‌ പുറപ്പെട്ടു.  ആ സമയം പുലർച്ചെ മൂന്നു മണിയായിരുന്നു,  അയോധ്യാ നഗരം പതിനാല് വര്‍ഷം ശ്രീരാമനെ കാത്തിരുന്നു.  ഭരതൻ സത് ഭരണാധിപനായിരുന്നുവെങ്കിലും ശ്രീരാമന്റെ അസാന്നിധ്യം മൂലം അയോധ്യയിൽ ഇരുണ്ട കാലമായിരുന്നു.  അതിനാൽ ശ്രീരാമനും സീതാദേവിയും അയോധ്യയിൽ എത്തിയപ്പോൾ നഗരവാസികൾ അനേകം വിളക്കുകൾ നിരനിരയായി കത്തിച്ച് ശ്രീരാമനെ വരവേറ്റ് നിർവൃതിയടഞ്ഞു. 

കൗസല്യയുടെ നിർദേശാനുസരണം വരിവരിയായി വിളക്കുകൾ കത്തിച്ച് സീത പ്രാർത്ഥിച്ചുവെന്നും വ്യാഖ്യാനമുണ്ട്. മഹാബലി ചക്രവർത്തിയുടെ കിരീടധാരണം ദീപാവലി ദിനത്തിൽ ആയിരുന്നുവെന്നും വ്യാഖ്യാനിക്കുന്നു. അന്ന് കത്തിക്കുന്ന ദീപത്തെ യമദീപം എന്ന് പറയുന്നു. 

 മഹാലക്ഷ്മി ദേവി പാൽകടലിൽ അവതരിച്ച് ഭഗവാനെ പരിണമിച്ചതും ഈ ദിവസമാണെന്ന് വിശ്വസിക്കുന്നുണ്ട്. ഗൗതമ മഹർഷിയുടെ നിർദേശപ്രകാരം പാർവ്വതി ദേവി കേദാര ഗൗരി വ്രതം അനുഷ്ടിച്ചു.  ദീപാവലി ദിനത്തിൽ ദർശനമരുളിയ പരമേശ്വരൻ പാർവ്വതി ദേവിക്ക് തന്റെ ശരീരത്തിന്റെ പകുതി സമർപ്പിച്ചുവെന്നും സ്മരിക്കുന്നു. ചൈനയിലും ജപ്പാനിലും നൂറ്റാണ്ടുകളായി ദീപാവലി ആഘോഷിച്ചു പോരുന്നു. 

 ഭാരതത്തിൽ ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന തേരസ് ദിവസത്തിലാണ്.  ആ ദിവസം ഗൃഹങ്ങളും  വ്യാപാര സ്ഥാപനങ്ങളുമെല്ലാം അലങ്കരിച്ച് വാതിലിൽ രംഗോലി അണിയുന്നു.  ധനലക്ഷ്മിയെ വൈകീട്ട് വിളക്ക് കൊളുത്തി വീട്ടിലേക്ക് ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.  ദീപാവലിയുടെ പ്രാർത്ഥന മഹാഭാരതത്തിൽ ദശമി സ്കന്ദത്തിലെ  പ്രദ്യുമ്‌നോൽപ്പത്തി  എന്ന അധ്യായത്തിൽ  കാണാൻ കഴിയും മുംബയിൽ ദീപാവലിക്ക് മൺകോട്ട ഉണ്ടാക്കുന്ന കാഴ്ചയുണ്ട്. 

ആചാരാനുഷ്ഠാനങ്ങളുടെ അഞ്ചുദിനങ്ങൾ  

ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസം നരക ചതുർശിയാണ്.  അശ്വിനി മാസത്തിലെ കൃഷ്ണ ചതുർദശിയാണിത്. നരകാസുരനെ വധിച്ച കാളിയെ ഈ ദിനത്തിൽ പൂജിക്കുന്നു.  അമാവാസിയിലെ ലക്ഷ്മി പൂജ മൂന്നാം ദിവസത്തിൽ കൊണ്ടാടുന്നു.  ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷമായി ഇത് തുടർന്ന് പോരുന്നു.  മഹാലക്ഷ്‍മി, മഹാസരസ്വതി,  മഹാകാളി,  കുബേരൻ,  എന്നിവരെ ആരാധിക്കുന്നു.  

കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഒന്നാം ദിവസത്തിൽ  ബലി പ്രതിപദ ആഘോഷിക്കുന്നു.  വാമനൻ ചവുട്ടി പാതാളത്തിലേക്ക് വിട്ട മഹാബലി നാട് കാണാനെത്തിയ ദിവസമാണിതെന്നും വിശ്വസിക്കുന്നു.  ദീപാവലിക്ക് തേച്ചു കുളി,  പുതു വസ്ത്ര ധാരണം,  കോട്ട നിർമ്മാണം, വിളക്കുകൊളുത്തലുമെല്ലാം പതിവായി നടക്കുന്നു. 

ദീപാവലിയുടെ അഞ്ചാം  ദിവസം ഭാതൃദ്വീയ, ബഹു ബീജ് എന്നിവ ആഘോഷിക്കുന്നു.  ഇതോടെ ദീപാവലിയുടെ ആചാരാനുഷ്ഠാനങ്ങൾ അവസാനിക്കുന്നു.  മരണ ദേവനായ യമൻ സഹോദരി യമിയെ  സന്ധാരിശുവെന്ന ഐതിഹ്യമുണ്ട്. ഈ ദിനത്തെ യമദ്വിതീയ എന്ന് വിളിക്കുന്നു.  ദീപാവലിയുടെ ഭക്തി സാന്ദ്രമായ സുദിനങ്ങളിൽ വിഷ്ണു സ്തുതികളിൽ അഷ്ടോത്തര ശതം, സഹസ്ര നാമം, സ്തോത്രങ്ങൾ  എന്നിവ വിശ്വാസികൾ ജപിക്കുന്നു.  ഭവനത്തിന്റെ മൂലയിൽ പൂജ പുഷ്പം കുഴിച്ചിടുന്നു.  ഇത് പപ്പ ശാന്തിക്കും മനശാന്തിക്കും ഉത്തമമാണ്.  അരയാൽ പ്രദക്ഷിണവും ഗുണകരമാണ് പഞ്ചാഗ്നി,  രാജ ഗോപാല, കൃഷ്ണ, ശ്യാമ,  വിഷ്ണു ഗായത്രി തുടങ്ങിയ മന്ത്രങ്ങൾ ജന്മപാപങ്ങൾ അകറ്റുന്നു.  ഭക്തര്‍ രാവിലെ ദീപം തെളിയിക്കുമ്പോൾ ഓം കൃഷ്ണായ നമഃ എന്നും വൈകീട്ട് ഓം മാധവായ നമഃ  എന്നും ചൊല്ലിയിടണം.  


തയ്യാറാക്കിയത്- സുരേഷ് അന്നമനട

Leave A Comment