നീലപ്പട ജേഴ്സിയിൽ 'ഭാരതം' എന്നെഴുതണമെന്ന് വിരേന്ദർ സെവാഗ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് ജേഴ്സിയിൽ "ഭാരതം' എന്ന പേര് ഉൾപ്പെടുത്തണമെന്ന് വിരേന്ദർ സെവാഗ്.ഇന്ത്യ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും ലോകകപ്പ് ജേഴ്സിയിൽ "ഭാരതം' എന്ന് പേരുൾപ്പെടുത്താൻ ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷായോട് ആവശ്യപ്പെട്ടതായും സെവാഗ് എക്സിൽ കുറിച്ചു.
ഒരു പേര് എന്നത് എപ്പോഴും നമുക്ക് അഭിമാനം നൽകുന്നതാവണം. ഭാരതീയരായ നാം ബ്രിട്ടീഷുകാർ നൽകിയ നൽകിയ ഇന്ത്യ എന്ന പേരുപേക്ഷിച്ച് ഭാരതം എന്ന നാമത്തിലേക്ക് മടങ്ങണമെന്നും സെവാഗ് ആവശ്യപ്പെട്ടു.
1996-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ പങ്കെടുത്ത "ഹോളണ്ട്' 2003 ലോകകപ്പിൽ "നെതർലൻഡസ്' എന്ന പേരിലേക്ക് മടങ്ങിയെന്നും ബർമ മ്യാൻമർ ആയതുപോലുള്ള മാറ്റങ്ങൾ കൺമുന്നിലുണ്ടെന്നും സെവാഗ് കൂട്ടിച്ചേർത്തു.
Leave A Comment