sports

ഒറ്റ റൺ ലീഡ്; കേരളം രഞ്ജി ട്രോഫി സെമിയില്‍

പുണെ: ഒരൊറ്റ റൺ ഒന്നാമിന്നിങ്സ് ലീഡിൽ കേരളം രഞ്ജി ട്രോഫി സെമിയിൽ.തോൽവിയുടെ വക്കിൽ നിന്നാണ് സമനില. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം രഞ്ജി ട്രോഫി സെമിയിൽ കടക്കുന്നത്. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരേ സമനില പിണഞ്ഞതോടെയാണ് ഒന്നാമിന്നിങ്സിൽ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ‌ ​ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും.

രണ്ടാം തവണയാണ്‌ കേരളം രഞ്ജിയിൽ സെമി കളിക്കുന്നത്‌. 2019ലായിരുന്നു കേരളത്തിന്റെ ആദ്യ സെമി പ്രവേശനം.ക്വാർട്ടർ ഫൈനൽ സമനിലയായതോടെ ആദ്യ ഇന്നിങ്‌സിൽ ലീഡ്‌ നേടിയ കേരളം സെമിയിൽ പ്രവേശിക്കുകയായിരുന്നു. 

Leave A Comment