sports

പരിശീലകനെ പുറത്താക്കി ബ്രസീല്‍

പരിശീലകന്‍ ഡൊറിവല്‍ ജൂനിയറിനെ പുറത്താക്കി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയോടുള്ള തോല്‍വിക്ക് പിന്നാലെയാണ് പരിശീലകനെ ബ്രസീല്‍ പുറത്താക്കിയത്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡൊറിവല്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ഡൊറിവലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ 16 മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. 14 മാസത്തെ സേവനത്തിന് ശേഷമാണ് ഡൊറിവലിനെ പുറത്താക്കുന്നത്.

Leave A Comment