അദാനി വീണ്ടും കൂപ്പു കുത്തുന്നു ; ആസ്തിയിൽ വൻ ഇടിവ്
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ ആസ്തിയിൽ വൻ ഇടിവ്. അദാനിയുടെ ഇപ്പോളത്തെ ആസ്തി 50 ശതകോടി ഡോളർ മാത്രമാണ്. ഒരു മാസം മുമ്പ് 120 ശതകോടിയായിരുന്നതാണ് താഴേക്ക് കൂപ്പുകുത്തിയത്.
ഫോബ്സ് പട്ടികയിൽ അദാനി ഇപ്പോൾ ഇരുപത്തിയഞ്ചാം സ്ഥാനത്താണുള്ളത്. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയത്.
Leave A Comment