ക്രൈം

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: എറിയാട് മരപ്പാലം സ്വദേശി ഊർക്കോലി വീട്ടിൽ വിഷ്ണു (34)വിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മേത്തല പടന്ന സ്വദേശി അലിപറമ്പിൽ വീട്ടിൽ ബെന്യാമിൻ (37) അറസ്റ്റിൽ. കൊടുങ്ങല്ലൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഓഗസ്റ്റ് 22ന് രാത്രി ഏഴുമണിയോടെ മരപ്പാലം കയർ സൊസൈറ്റിക്ക് സമീപത്തെ കലുങ്കിൽ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന വിഷ്ണുവിനെ മുൻവിരോധത്തെ തുടർന്ന് ബെന്യാമിൻ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ട ഒരു കേസിലും ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബെന്യാമിൻ എന്ന് പൊലീസ് അറിയിച്ചു.

കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. രതീഷ് കുമാറിന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബൈജു ഇ.ആറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അതുൽ മോഹനൻ, അജയ്, അറാഫത്ത് ജി.എസ്., എസ്.സി.പി.ഒമാരായ ഷമീർ, സനേഷ്, സി.പി.ഒമാരായ വിഷ്ണു, ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment