ക്രൈം

ബാറ്ററി മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

പറവൂർ:ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച കേസിൽ കൈതാരം മഹിളപ്പടി കൊരണിപറമ്പിൽ ജിബിനെ (18) പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ അഞ്ചങ്ങാടി മഠത്തിപ്പറമ്പിൽ ഫയാസിനെ (19) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.വ്യാഴം ഉച്ചയ്ക്ക് പെരുമ്പടന്നയിൽ നിന്ന് ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളിൽ ഒരെണ്ണം സമൂഹം ഹൈസ്കൂളിനു സമീപത്തു വച്ചു കാറിൽ ഇടിച്ചു. പിന്നാലെ എത്തിയവരാണ് ഫയാസിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. 

ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിബിനെ പിടികൂടിയത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave A Comment