ക്രൈം

ഇരിഞ്ഞാലക്കുട ബാറിലെ കത്തികുത്ത്; പ്രതി ഇരുമ്പൻ ഷാജി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെവന്‍സീസ് ബാറില്‍ വച്ച് ഇക്കഴിഞ്ഞ 22ന് ചെട്ടിപ്പറമ്പില്‍ ചക്കുങ്ങല്‍ സുധീര്‍ (53)എന്നയാളെ കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയില്‍ മതിരപ്പിള്ളി ഷാജി എന്ന ഇരുമ്പന്‍ ഷാജിയെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ എടക്കുളത്തു നിന്നും ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനിഷ് കരീം, സബ് ഇന്‍സ്‌പെക്ടര്‍ ഷാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു .

കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി പി ഓ മാരായ ശ്യാം, സനല്‍, സജികുട്ടന്‍, ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍ എന്‍, കെ., കെ പി ജോര്‍ജ്, കെ. ആര്‍. സുധാകരന്‍ എ എസ് ഐ മുഹമ്മദ് റാഷി,  ഉമേഷ് കെ. വി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Comment