ചാണകപ്പുരയില്‍ നടത്തുന്ന ചാരായ വാറ്റ് പിടികൂടി
ചാലക്കുടി: പരിയാരം കമ്മളത്ത് ചാണകപ്പുരയില്‍ നടത്തുകയായിരുന്ന ചാരായവാറ്റ് പോലീസ് പിടികൂടി. ചാരായവാറ്റ് നടത്തിയിരുന്ന കമ്മളം പല്ലിശേരി ആന്റണി(42)യെ എസ്ഐമാരായ ഷാജു എടത്താടന്‍, സി.വി. ഡേവീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുലിറ്ററോളം ചാരായവും വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.പശുഫാമിനു സമീപം ചാണകംനിറഞ്ഞ പുരയിലാണ് ചാരായം വാറ്റിയിരുന്നത്. ചാണകത്തിന്റെ മണം ഉള്ളതിനാല്‍ വാറ്റു നടക്കുന്നത് പുറത്ത് അറിഞ്ഞിരുന്നില്ല. ഇവിടെ ചാരായ വില്പനയും നടന്നിരുന്നില്ല. എന്നാല്‍ പോലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചാരായം വാറ്റികൊണ്ടിരുന്ന ആന്റണിയെ പിടികൂടുകയായിരുന്നു.
Leave A Comment