പോക്സോ കേസ്: പ്രതിക്ക് 60 വർഷം കഠിന തടവ്
പറവൂർ: മൂന്നര വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചിറ്റാറ്റുകര കാട്ടിപ്പറമ്പിൽ ഷാജി(69)യെ 60 വർഷം കഠിന തടവിന് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചു. ഒന്നര ലക്ഷം രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കിയില്ലെങ്കിൽ 18 മാസത്തെ അധിക തടവ് കൂടി അനുഭവിക്കണം. പിഴയടക്കുന്ന തുക പെൺകുട്ടിയുടെ പുനരധിവാസത്തിന് നൽകണമെന്നും കോടതി നിർദേശിച്ചു.
2021 സെപ്റ്റംബർ രണ്ടിന് പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം. രവീന്ദ്രൻ അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടറും നിലവിൽ മുനമ്പം ഡിവൈഎസ്പിയുമായ എം.കെ. മുരളിയാണ്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിതാ ഗിരീഷ് കുമാർ ഹാജരായി.
Leave A Comment