നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: എറണാകുളം,തൃശൂർ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നാല്പതോളം മോഷണ കേസുകളിൽ പ്രതിയായ ആലുവ തോട്ടുമുഖം സ്വദേശി പള്ളിക്കുന്നത്ത് സിദ്ദിഖിനെ കൊടുങ്ങല്ലൂർ സേവന മെഡിക്കൽ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. രാത്രി ബസ്റ്റാൻഡുകളിൽ എത്തി അർദ്ധരാത്രിക്ക് ശേഷം പരിസരത്തെ മെഡിക്കൽ ഷോപ്പുകളിലും മറ്റും മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
ചാലക്കുടി പോലീസ് സ്റ്റേഷനിലെ മോഷണക്കേസിൽ രണ്ടു വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളിൽ കൊടുങ്ങല്ലൂർ, മൂവാറ്റുപുഴ, പറവൂർ സ്റ്റേഷൻ പരിധികളിൽ
മെഡിക്കൽ ഷോപ്പുകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു
Leave A Comment