കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ. തൃശൂർ താലൂക്ക് സെക്കന്റ് ഗ്രേഡ് സർവ്വേയർ ആയ എ. രവീന്ദ്രൻ ആണ് തൃശൂർ വിജിലൻസ് പിടികൂടിയത്.അയ്യന്തോൾ സ്വദേശിയുടെ വസ്തു അളന്നു നൽകുന്നതിന് ഫീസ് എന്ന വ്യാജന 2500 രൂപ വാങ്ങുകയും വീണ്ടും 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ വിവരം തൃശൂർ വിജിലൻസ് ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യനെ അറിയിച്ചു. വിജിലൻസ് നൽകിയ ഫിനോൾഫ് തലിൻ പുരട്ടിയ നോട്ട് പരാതിക്കാരനിൽ നിന്നും വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം തൃശൂർ സർവ്വേ വിഭാഗം ഓഫീസിൽ ഓഫീസിൽ വെച്ച് രവീന്ദ്രനെ കൈയ്യോടെ പിടികൂടിയത്.
വിജിലൻസ് Dysp ടോമി സെബാസ്റ്റ്യൻ, ഇൻസ്‌പെക്ടമാരായ സജിത്ത് കുമാർ, അജീഷ്, si ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment