ക്രൈം

വ്യാജ തോക്ക് ഉണ്ടാക്കി തൃശൂരില്‍ ജോലി ചെയ്ത കശ്മീര്‍ സ്വദേശിയെ അറസ്റ്റ് ചെയ്ത് പൊലീസ്

തൃശൂര്‍: വ്യാജ ആയുധ ലൈസന്‍സ് നിര്‍മിച്ച് സെക്യൂരിറ്റി ഗാര്‍ഡായി ജോലി നേടിയ കശ്മീര്‍ സ്വദേശി തൃശൂരില്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കോട്ട് രങ്ക താലൂക്കിലെ രജൌരി സ്വദേശി അശോക് കുമാറി(39) നെയാണ് മുംബൈ പോലീസിന്റെ സഹായത്തോടെ മുംബൈയില്‍ നിന്നും തൃശൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കൂര്‍ക്കഞ്ചേരിയിലെ ഒരു സ്ഥാപനത്തിലാണ് വ്യാജ ലൈസന്‍സ് ഹാജരാക്കി ജോലി നേടിയത്. ലൈസന്‍സ് ഒറിജിനലാണെന്ന് തെറ്റിധരിപ്പിക്കുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട് കരമന പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അറിഞ്ഞ പ്രതി കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ജോലി വിട്ട് മുങ്ങുകയായിരുന്നു.  രണ്ടു വര്‍ഷത്തോളം  ജമ്മു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞു . മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയും സിം കാര്‍ഡുകള്‍ മാറ്റിയും പോലീസിനെ കബളിപ്പിച്ചാണ് കഴിഞ്ഞു വന്നത്.

Leave A Comment