മുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച ആളെ പോലീസ് പിടികൂടി
തൃശൂര്‍: പാലക്കലിൽ ഗോൾഡ് ലോൺ സ്ഥാപനത്തിൽമുക്ക് പണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച ആളെ പോലീസ് പിടികൂടി. പുത്തൂർ കൈന്നൂർ ചിറയത്ത് സിജോ സേവിയർ (43) നെ ആണ് പോലീസ് പിടികൂടിയത്.
പാലക്കൽ ഐശ്വര്യ ഗോൾഡ് ലോണിൽ 33 ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണ്ണമാല പണയം വെച്ച് പണം വാങ്ങാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി പരിശോധിച്ചതിൽ മാല സ്വർണ്ണം അല്ല എന്ന് മനസ്സിലാക്കി ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പ്രതി സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
Leave A Comment