ചെന്ത്രാപ്പിന്നി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
കയ്പമംഗലം: പതിനെട്ടോളാം കേസ്സുകളിലെ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ സൂരജിനെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കാപ്പ ആക്ട് പ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി.
കയ്പമംഗലം ഇൻസ്‌പെക്ടർ എം. ഷാജഹാന്റെ പ്രാഥമിക റിപ്പോർട്ടിന്റെയും , കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ ശുപാർശയുടെയും അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ സമർപ്പിച്ച വിശദമായ റിപ്പോർട്ട് പ്രകാരമാണ് സൂരജിനെ നാട് കടത്തിയത്.

Leave A Comment